Monday 29 July 2013

ശാസ്ത്രം വളരുകയാണ് ..




ഭൂമിയെന്ന വിദ്യാലയത്തിൽ
കാലമെന്ന ഡിവിഷനിൽ ,
അവരഞ്ചു പേർ ഉറ്റ സ്നേഹിതർ .
"കാട് , മല , മഴ പുഴ , മനുഷ്യൻ ".

അതിജീവനത്തിന്റെ
വർഷാവസാന
പരീക്ഷണം കഴിഞ്ഞപ്പോൾ

"മല" സമതലമായി ..
"കാട് " മരുപ്പറമ്പായി ...
''മഴ" നാട് വിട്ടു ...
"പുഴ" കൊല്ലപ്പെട്ടു ...

മനുഷ്യന് മാത്രം
ഉന്നത വിജയം
... ഹാ '.....
അവനിപ്പോൾ
ചന്ദ്രനിൽ വേലി കെട്ടി
അതിരുകൾ തിരിക്കുന്നു

ചൊവ്വയിൽ
ഐ റ്റി പാർക്ക്‌ തുടങ്ങുന്നു
ബുധനിൽ
റിസോർട്ട് പണിയുന്നു

ഇന്നലെ
ആരോ പറഞ്ഞു കേട്ടതാണ് .
സൂര്യ മുഖത്തൊരു
ബോർഡ് സ്ഥാപിച്ചു
അവനുടനെ ഭൂമിയെ
കച്ചവടത്തിനായി-
വയ്ക്കുന്നുണ്ടത്രേ ..

6 comments:

  1. ചന്ദ്രനില്‍ അല്‍പം സ്ഥലം വേണമായിരുന്നു

    ReplyDelete
  2. നാളെ എന്റെ വീട് എവിടെയാണാവൊ എന്തോ

    ReplyDelete
  3. ചൊവ്വയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഹൈബ്രിഡ് പച്ചകറികള്‍ ഭൂമിയില്‍ വില്‍ക്കുന്നുണ്ടന്നാ കേട്ടത്.

    ReplyDelete
  4. ആശയം നന്നായിരിക്കുന്നു

    ReplyDelete