എന്റെ കടലിനും
കാമമുണർന്നു
ചുഴി കണ്ണുകളിൽ
ശമിക്കാത്ത ദാഹം
തിരകൾക്കു മേൽ
മുല കാമ്പുകൾ
കാറ്റിന്റെ
തുഴചുണ്ടിലൊരു
ചിരിമുത്ത്
പകലാറുന്ന
പടിഞ്ഞാറൻ
താഴ്വരയിൽ
സന്ധ്യയുടെ ...
ഋതു കുങ്കുമം
ജല പേശികളിൽ
ഘന മർദ്ദനം
നുര നൂലുകളിൽ
നിറ ഭ്രംശനം
ജഘന പൂവിലൊരു
മൃദു ദംശനം
അഗ്നിപർവ്വത
പ്രവാഹം ...
എന്റെ കടലിന്റെ
ആഴങ്ങളിപ്പോൾ
നിന്റെ
കൌമാരത്തിന്റെ
നോവുകളെ ...
അല്‍പ്പാല്‍പ്പമായി ...
വിഴുങ്ങുകയാണ്
കാമമുണർന്നു
ചുഴി കണ്ണുകളിൽ
ശമിക്കാത്ത ദാഹം
തിരകൾക്കു മേൽ
മുല കാമ്പുകൾ
കാറ്റിന്റെ
തുഴചുണ്ടിലൊരു
ചിരിമുത്ത്
പകലാറുന്ന
പടിഞ്ഞാറൻ
താഴ്വരയിൽ
സന്ധ്യയുടെ ...
ഋതു കുങ്കുമം
ജല പേശികളിൽ
ഘന മർദ്ദനം
നുര നൂലുകളിൽ
നിറ ഭ്രംശനം
ജഘന പൂവിലൊരു
മൃദു ദംശനം
അഗ്നിപർവ്വത
പ്രവാഹം ...
എന്റെ കടലിന്റെ
ആഴങ്ങളിപ്പോൾ
നിന്റെ
കൌമാരത്തിന്റെ
നോവുകളെ ...
അല്‍പ്പാല്‍പ്പമായി ...
വിഴുങ്ങുകയാണ്
എങ്കില്‍ ഒന്നും പറയാനില്ല
ReplyDeleteആഫ്റെര്‍ ലോങ്ങ് ബാക്ക്
ReplyDeleteഅവസാനം എന്തേലും ബാക്കി കാണുമോ?....
ReplyDeletehttp://aswanyachu.blogspot.in/
ജഘന പൂവിഇഷ്ടായി ഒരു മൃദു മൃദംഗം പോലെ സുന്ദരമായ കവിത
ReplyDelete