Thursday 28 June 2012

എന്‍റെ പ്രണയം



ഓര്‍മ്മകളില്‍
വനജ്യോത്സന പോലെ
മഷിത്തണ്ടിറുത്ത്
വച്ചൊരു ....
മധുര ബാല്യം

വിസ്മയിച്ച്
ഇമവെട്ടിപിടയുന്ന
താളുകള്‍ക്കിടയില്‍
മയില്‍പ്പിലിയൊളി
പ്പിച്ചുവച്ച
രണ്ടു കൌതുകക്കണ്ണുകള്‍ ..

സ്വപ്നങ്ങളെ ചുവപ്പിച്ച്
മോഹങ്ങളില്‍
പുഷ്പ്പിച്ച
രതിസന്ധ്യകള്‍
ആവര്‍ത്തിച്ചു
പറയുന്നുണ്ട്
ആകുലതകളില്ലാതെ
തേന്‍ചുരത്തിയ
വസന്തകാല
വൈഭവങ്ങളെ ..

ഇപ്പോള്‍ ...
നിദ്രയില്‍ നിന്നുണര്‍ന്ന്‍
പിടഞ്ഞ്‌ പിളര്‍ന്ന
ഹൃദയത്തില്‍നിന്നും വിതുമ്പി വീണ
വാക്കുകളെ പെറുക്കിയെടുത്ത്
കാലത്തിന്‍ മഷിത്തണ്ടിനാല്‍
മായ്ക്കാനാകാതെ,
 ഞാനെന്‍റെ

മയില്‍പ്പീലി കണ്ണിലൊളിപ്പിച്ച
എന്‍റെ പ്രണയത്തിനെ
സമര്‍പ്പിക്കുകയാണ്
 ഞാന്‍

Tuesday 26 June 2012

ഉദ്ധരിച്ച സത്യങ്ങള്‍


ഉപമിച്ചുനോക്കിയതായിരുന്നു.
മലയെ മുലയോടും .....
മാനത്തെ മനസ്സിനോടും ...

ഒടുവില്‍
മലമുലയായി ചുരത്തി
മനസ്സ് മാനമായി പെയ്തു
അങ്ങനെ
വിതുമ്പിക്കരഞ്ഞ ചുണ്ടുകളില്‍
അമൃതം കിനിഞ്ഞു
വരണ്ട കണ്‍തടങ്ങളില്‍
പുഴ നിറഞ്ഞോഴുകി
മരുഭുമികള്‍ ഊഷരായി
കുണുങ്ങി ചിരിച്ചു

സമതലങ്ങളിലെ
ചതിക്കുഴികളില്‍
വെള്ളം പൊങ്ങി
കുഴിയാനകള്‍ ചത്തു മലച്ചു

കാറ്റു പാട്ടു മൂളി
കടന്നുപോയി
തിരകളിപ്പോള്‍
പ്രളയ മര്‍ദങ്ങളുടെ
സ്വപ്നങ്ങളെ ചുവപ്പിച്ച്
മോഹങ്ങളില്‍
പുഷ്പ്പിച്ച
രതി സന്ധ്യകള്‍
ആവര്‍ത്തിച്ചു
പറയുന്നുണ്ട്
ആകുലതകളില്ലാതെ
തേന്‍ചുരത്തിയ
വസന്തകാല
വൈഭാങ്ങളെ ...

ഇപ്പോള്‍ ...
നിദ്രിയില്‍ നിന്നുണര്‍ന്നു
പിടഞ്ഞു പിളര്‍ന്ന
ഹൃദയത്തില്‍ നിന്നും വിതുമ്പിവീണ
വാക്കുകളെ പെറുക്കിയെടുത്ത്
കാലത്തിന്‍ മഷിത്തണ്ടിനാല്‍
മയ്ക്കാനാകാതെ,
ഞാനെന്റെ
മയില്‍പ്പീലി കണ്ണിലൊളിപ്പിച്ച
എന്‍റെ പ്രണയത്തിനെ
സമര്‍പ്പിക്കുകയാണ് ഞാന്‍

പ്രതീക്ഷകള്‍


എരിയുന്ന സുര്യന്‍
ചൊരിയുന്ന ജ്വാലയില്‍
വളരുന്നു .. പിടയുന്ന
മാനവ ഹൃദയം

ഉരുളുന്ന ഭുമിയില്‍
വലയുന്ന പ്രാണന്‍ ,
തിരിയുന്നു കരയുന്നു
കലരഥ ചക്രം ...

വിടരാത്ത പൂവുകള്‍
പകരാത്ത സുഗന്ധം
കവരാന്‍ കൊതിക്കും
കാറ്റിന്‍ കരങ്ങള്‍

ഒഴുക്കറ്റ പുഴകള്‍,
വരണ്ട മണ്‍പുറ്റുകള്‍
കിതച്ചു ,വിയര്‍പ്പില്‍
കുളിച്ച സ്വപ്നങ്ങള്‍

നിറമറ്റ സ്മ്യതികള്‍ 
മ്യതിതിരയുമിരവുകള്‍
സുഗതസങ്കല്‍പ്പങ്ങ
ളിറന്‍ പുലരികള്‍

മന്ദഹാസച്ചുടിലാത്-
മാവുരുകും
മധുര മോഹത്തിന്‍
പ്രണയാര്‍ദ്ര മൂര്‍ച്ചകള്‍

ഇനിയുമെരിയട്ടെ 
സുര്യഹൃദയങ്ങള്‍
ഉരുളട്ടെ ഭുമിയുടെ
പ്രാണയ വേഗം

ഒഴുകാത്ത പുഴകളെ ...
വിടരാത്ത പൂക്കളെ ...
നിറമാറ്റ  സ്മ്യതികളെ ..
വരികയിനി  നിങ്ങള്‍

നാളെയൊരു
നല്‍ക്കാഴ്ചയേകാന്‍
കിഴക്കൊരു
നവസ്വപ്നമായ് പൂത്ത്
വിടരുക നിങ്ങള്‍ ..

ബിഗ്‌ ബസാര്‍


നിലത്തി മിംഗ ലങ്ങളെ പ്പോലെ  
ബസാറുകള്‍
വികസിച്ച്...
വളര്‍ന്നു
ആകാശത്തെ ചുംബിച്ച്
മാടിവിളിക്കുന്നു .

ഉള്ളിലേയ്ക്ക് കയറും മുന്നേ
കൈവശമുള്ള സാധനങ്ങള്‍
സുക്ഷിക്കാനുള്ള നീളന്‍ അറകള്‍

നിര്‍ജിവ വസ്തുക്കളെ  സുക്ഷിക്കാനുള്ള
അറയില്‍ വ്യദ്ധമാതാവിനെ തിരുകി
ഉപയോഗിച്ച് ഗുണനിലവാരം കുറഞ്ഞ
വസ്തുക്കളെ  നിക്ഷേ പിക്കാനുള്ള വീപ്പയില്‍
ഭാര്യയെ  കളഞ്ഞു

കുട്ടികളെ  സുക്ഷിക്കുന്ന ബോക്സില്‍
മക്കളെ  അടച്ചു
ഉള്ളിലേയ്ക്ക് കയറുമ്പോള്‍
ചോദ്യം
പോക്കറ്റില്‍ പേഴ്സുണ്ടോ
"ഉവ്വ് "
പേഴ്സില്‍ ക്യാഷും ക്രഡിറ്റ്
കാര്‍ഡും ഉണ്ടോ ?

'"ഉ വ്വു വ്വ് ""
എന്നാല്‍ സന്തോഷത്തോടെ
കടന്നുവരൂ
പുറത്തു കളഞ്ഞതെല്ലാം
നിങ്ങള്‍ക്ക് അകത്ത് കിട്ടും
ഇത് ബിഗ്‌ ബസാര്‍ ആണ്